Advertisement

സൗദിയിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തിപ്പെടുത്തലിന് കടുത്ത ശിക്ഷ

May 31, 2022
Google News 2 minutes Read

സൗദിയിൽ സമൂഹ മാധ്യമങ്ങൾ വഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന സംഭവമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഒരു വർഷം തടവും 5 ലക്ഷം റിയാൽ പിഴയുമാണ് ഇതിന് ലഭിക്കുന്ന ശിക്ഷ.

ജനങ്ങളുടെ അന്തസും സ്വകാര്യതയും സൗദിയിൽ നിയമം മൂലം സംരക്ഷിക്കപ്പെടുമെന്ന് സൌദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ നിയമപ്രകാരം സമൂഹ മാധ്യമങ്ങൾ വഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷാ നടപടി സ്വീകരിക്കും. ഒരു വർഷം വരെ തടവും 5 ലക്ഷം റിയാൽ വരെ പിഴയുമാണ് ഇത്തരം കുറ്റങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Read Also: സൗദിയിൽ ഒരാഴ്ചയ്ക്കിടെ 12,000ൽ അധികം നിയമ ലംഘകർ പിടിയിൽ

സോഷ്യൽ മീഡിയ വഴിയുള്ള ഏത് തരത്തിലുള്ള അപകീർത്തിപ്പെടുത്തലും ഉപദ്രവിക്കലും ഈ പരിധിയിൽ ഉൾപ്പെടും. ഇത്തരം മെസേജുകൾ തയ്യാറാക്കുന്നതും, പോസ്റ്റ് ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്.

Story Highlights: Punishment for defamation through social media in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here