Advertisement

വികസനം മോദിക്ക് അവകാശപ്പെട്ടത്, പിണറായി ഒന്നും ചെയ്തിട്ടില്ല; വി മുരളീധരൻ

May 31, 2022
Google News 1 minute Read

തൃക്കാക്കരയിലെ കറുത്ത കുതിരയായി ബിജെപി മാറുമെന്ന് വി മുരളീധരൻ. വികസന നേട്ടങ്ങൾ ഉന്നയിക്കേണ്ടവർ വർഗീയത പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടു. വികസനം ഇടതുപക്ഷത്തിന് അവകാശപ്പെടാവുന്ന മേഖലയല്ല. മോദി സർക്കാരുമായി കിടപിടിക്കാവുന്ന ഒരു പ്രവർത്തനവും പിണറായി സർക്കാർ ചെയ്തിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കി കാണുന്നു, വിജയം ഉറപ്പാണ്. ബിജെപി കറുത്ത കുതിരയായി മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല. സിപിഐഎം പച്ച വർഗീയത പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടുന്നു. വികസന നേട്ടങ്ങൾ പറയാൻ ഇല്ലാത്തതുകൊണ്ടാണ് വർഗീയത പറയുന്നത്. സർക്കാർ വികസന മേഖലയിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പിസി ജോർജിനെ സർക്കാർ വേട്ടയാടുന്നു. അറസ്റ്റ് വാറണ്ടുള്ള സിപിഐഎം നേതാക്കന്മാർ മുഖ്യമന്ത്രിയുടെയും, പൊലീസ് മേധാവിയുടെയും മൂക്കിന് കീഴിൽ സ്വതന്ത്രമായി വിഹരിക്കുന്നു. കൊലവിളി നടത്തുന്നവരെ കണ്ടെത്താൻ സർക്കാരിന് സമയമില്ല. അവർക്കെതിരെ ചെറുവിരൽ അനക്കാതെ, ജോർജിനെതിരെ നടപടി എടുക്കാൻ സർക്കാർ വലിയ വ്യഗ്രത കാണിക്കുന്നു. സർക്കാരിൻ്റെ ഇരട്ട നീതി തുറന്നു കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വി മുരളീധരൻ.

Story Highlights: v-muralidharan-reaction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here