Advertisement

‘എന്തിനായിരുന്നു ഇത്ര തിടുക്കം, സുഹൃത്തേ’.. കെ കെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാന്‍

June 1, 2022
Google News 2 minutes Read

‘എന്തിനായിരുന്നു ഇത്ര തിടുക്കം, സുഹൃത്തേ’…അന്തരിച്ച പ്രമുഖ ഗായകന്‍ കെ.കെ.യ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാന്‍. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു എ ആര്‍ റഹ്‍മാന്‍ പ്രതികരിച്ചത്. ചുരുങ്ങിയ വാക്കുകളിലെങ്കിലും വികാരപൂര്‍ണ്ണമാണ്, പ്രിയ കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ, താങ്കളെപ്പോലെ അനുഗ്രഹീതരായ കലാകാരന്മാരാണ് ജീവിതത്തെ കൂടുതല്‍ സഹനീയമാക്കി മാറ്റുന്നത്, റഹ്‍മാന്‍ കുറിച്ചു. (ar rahman wrote condolence note for kk)

സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: ar rahman wrote condolence note for kk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here