Advertisement

വാണിജ്യ പാചക വാതകത്തിന് വില കുറച്ചു; സിലണ്ടര്‍ ഒന്നിന് 134 രൂപ വീതം കുറയും

June 1, 2022
Google News 2 minutes Read
lpg cylinder price kochi march 2022

എല്‍പിജി വാണിജ്യസിലണ്ടറിന്റെ വില കുറച്ചു. സിലണ്ടര്‍ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല. (commercial lpg price reduced by 135 rs per cylinder)

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടറിന്റെ വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതുക്കിയ വില നിലവില്‍ വരുന്നതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലണ്ടര്‍ ഒന്നിന്ശരാശരി 2333 രൂപ വിലയാകും.

പെട്രോള്‍, ഡീസല്‍ വിലയും കുറച്ച പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Story Highlights: commercial lpg price reduced by 135 rs per cylinder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here