Advertisement

പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണാധികാരികളെപ്പറ്റിയുള്ളത് വളരെ കുറച്ച്: അക്ഷയ് കുമാർ

June 1, 2022
Google News 1 minute Read

രാജ്യത്തെ പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഭരണാധികാരികളെപ്പറ്റിയുള്ളത് വളരെ കുറച്ച് കാര്യങ്ങളാണെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇന്ത്യയെ ആക്രമിക്കാൻ എത്തിയവരെപ്പറ്റി ഒരുപാട് കാര്യങ്ങൾ വിശദീകരിക്കുന്നു. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ താൻ ആഗ്രഹിക്കുന്നു എന്നും അക്ഷയ് കുമാർ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണാധികാരി പൃഥ്വിരാജ് ചൗഹാൻ്റെ കഥ പറയുന്ന പൃഥ്വിരാജ് എന്ന തൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പറയുകയായിരുന്നു അദ്ദേഹം.

“നിർഭാഗ്യവശാൽ, നമ്മുടെ ചരിത പാഠപുസ്തകങ്ങളിൽ സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങളേയുള്ളൂ. പക്ഷേ, രാജ്യത്തെ പിടിച്ചടക്കിയവരെപ്പറ്റി ഒട്ടേറെ കാര്യങ്ങൾ പറയുന്നു. ഇതേപ്പറ്റി നമ്മുടെ പുസ്തകങ്ങളിൽ എഴുതാൻ ആരുമില്ല. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുഗളന്മാർക്കൊപ്പം മറ്റ് രാജാക്കന്മാരെപ്പറ്റിയും നമ്മൾ അറിയണം. അവരും മഹാന്മാരാണ്.”- അക്ഷയ് കുമാർ പറഞ്ഞു.

Story Highlights: India kings Invaders History Books Akshay Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here