Advertisement

അപകടകരമായ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാൻ നിർദ്ദേശം

June 1, 2022
Google News 1 minute Read

കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റാന്‍ നിർദ്ദേശം. വകുപ്പ് തലവന്മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ അധീനതയിലുള്ള പ്രദേശങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. നാശനഷ്ടം ഏറ്റവും കുറഞ്ഞ രീതിയില്‍ വേണം ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍.

സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുണ്ടെങ്കില്‍ അവയുടെ ശിഖരങ്ങളും മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട വസ്തു ഉടമയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ നോട്ടീസ് നല്‍കണം. വസ്തു ഉടമ സ്വമേധയാ ശിഖരങ്ങള്‍ മുറിയ്ക്കാതിരുന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ ഈ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയും ചെലവായ തുക വസ്തു ഉടമയില്‍ നിന്നും ഈടാക്കുകയും വേണം.

അപകടകരമായ വൃക്ഷങ്ങള്‍ പൂര്‍ണമായും മുറിച്ചു മാറ്റേണ്ടതുണ്ടെങ്കില്‍ അത്തരം മരങ്ങള്‍ മുറിക്കുവാനുള്ള അനുമതിയ്ക്കായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയുടെ ശുപാര്‍ശ സഹിതം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണം. നിര്‍ദ്ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ പരിധിയിലുള്ള മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാനുള്ള ബാധ്യതയെന്നും കളക്ടര്‍ അറിയിച്ചു.

Story Highlights: order to cut branches of dangerous trees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here