Advertisement

‘മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കി സിപിഐഎം കള്ളവോട്ട് ചെയ്‌തു’; ഉമ തോമസ് ട്വന്റിഫോറിനോട്

June 1, 2022
Google News 2 minutes Read

തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല. കള്ളവോട്ട് നടന്നെങ്കിലും യുഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ല. കൂടാതെ പോളിംഗ് കുറഞ്ഞത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് ഉമ തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി എത്തിയിട്ടും ജയിക്കില്ലെന്ന് മനസിലാക്കിയാണ് സിപിഐഎം കള്ളവോട്ട് ചെയ്‌തതെന്നും ഉമ തോമസ് പറഞ്ഞു.(umathomas says she will win in thrikkakara)

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും ഉമ തോമസ് പറഞ്ഞു. എന്നാൽ തൃക്കാക്കരയില്‍ ബിജെപി കരുത്ത് കാട്ടുമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണന്‍റെ അവകാശവാദം. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പോളിംഗ് ശതമാനം കുറഞ്ഞത് തൃക്കാക്കരയിലെ വിജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ്. പാർട്ടി വോട്ടുകൾ കൃത്യമായി വോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അട്ടിമറി വിജയമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കോർപ്പറേഷൻ മേഖലയിലാണ് പോളിങ് കുറഞ്ഞതെന്നും അത് ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

Story Highlights: umathomas says she will win in thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here