Advertisement

തൃക്കാക്കരയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍ ജാഫര്‍ മാലിക്

June 2, 2022
Google News 2 minutes Read

തൃക്കാക്കരയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍ ജാഫര്‍ മാലിക്. രാവിലെ 7.30ന് സ്‌ട്രോംഗ് റൂം തുറക്കും. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 7:30 ന് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും എറണാകുളം മഹാരാജാസ് കോളജിലെ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കുക.

വോട്ടെണ്ണുന്നതിനായി 21 കൗണ്ടിംഗ് ടേബിളുകളാണ് ഉണ്ടാകുക. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടാകും. എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാര്‍ത്ഥികളുടെ ഓരോ കൗണ്ടിംഗ് ഏജന്റുമാരും ഉണ്ടായിരിക്കും.

കൗണ്ടിംഗ് ഹാളിലെ മറ്റു ജോലികള്‍ക്കായി നൂറ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളിലേയ്ക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വോട്ടെണ്ണലിനുശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സ്‌ട്രോംഗ് റൂമിലും വിവിപാറ്റ് യന്ത്രങ്ങള്‍ കുഴിക്കാട്ട് മൂല ഗോഡൗണിലും ആയിരിക്കും സൂക്ഷിക്കുക.

Story Highlights: Collector Jafar Malik said that the preparations for the counting of votes in Thrikkakara have been completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here