Advertisement

വിട്ടൊഴിയാതെ കൊവിഡ് ആശങ്ക; രാജ്യത്തെ പ്രതിദിന കേസുകളില്‍ വീണ്ടും വര്‍ധന

June 2, 2022
Google News 1 minute Read
india covid cases

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,712 പേര്‍ക്കാണ്് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

പ്രതിദിന രോഗബാധിതരില്‍ കഴിഞ്ഞ ദിവസത്തില്‍ നിന്ന് 35 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 97.84 ശതമാനമായി തുടരുന്നു.കേരളത്തിലും മഹാരാഷ്ട്രയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇന്നലെ സംസ്ഥാനത്ത് 1370 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.

Story Highlights: covid cases rises india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here