‘തോറ്റാൽ കോൺഗ്രസ് തകരും’; കുറഞ്ഞത് 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൊമിനിക് പ്രസന്റേഷൻ ട്വന്റിഫോറിനോട്

തൃക്കാക്കരയിൽ തോറ്റാൽ കോൺഗ്രസ് തകരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. ഭൂരിപക്ഷം കുറഞ്ഞാലും യുഡിഎഫിന് വിജയം ഉറപ്പെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. കുറഞ്ഞത് 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ തെരെഞ്ഞടുപ്പിനെ ബാധിക്കില്ലെന്ന് ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
‘തൃക്കാക്കരയിൽ വോട്ട് ചോർച്ചയുണ്ടായി. ഭൂരിപക്ഷം കുറയുമായിരിക്കാം. ഭൂരിപക്ഷം കുറഞ്ഞാലും യുഡിഎഫിന് വിജയം ഉറപ്പാണ്.യുഡിഎഫ് സ്ഥാനാർത്ഥിക്ക് 5000 ത്തിനും 8000 നും ഇടയിൽ ഭൂരിപക്ഷത്തോടെ വിജയിക്കും.അഭിപ്രായ വ്യത്യാസങ്ങൾ തെരെഞ്ഞടുപ്പിനെ ബാധിക്കില്ല’- ഡൊമിനിക് പ്രസന്റേഷൻ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം തൃക്കാക്കര ആർക്കൊപ്പമെന്ന് നാളെ അറിയാം. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് എണാകുളം മഹാരാജാസ് കോളജിൽ ആരംഭിക്കും. 21 ടേബിളുകളിലായി 11 റൗണ്ട് വോട്ടെണ്ണലാണ് നടക്കുക, ആദ്യ ഫല സൂചന എട്ടരയോടെ ലഭ്യമാകും. വിജയപ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികൾ.
Story Highlights: dominic presntation about udf victory in thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here