കോഴിക്കോട് കമ്മത്ത് ലൈനിലെ സ്വര്‍ണക്കവര്‍ച്ച; രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

കോഴിക്കോട് കമ്മത് ലൈനിലെ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. സുബീഷ്, പ്രണവ്, സര്‍ഫാസ്, അഖില്‍ എന്നിവരാണ് പിടിയിലായത്. സുബീഷും പ്രണവും പോസ്റ്റ് ഓഫിസിലെ ജീവനക്കാരാണ്.
പട്ടാപ്പകലാണ് കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ വന്‍മോഷണം നടന്നത്. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും മോഷ്ടിച്ചു. കമ്മത്ത് ലൈനിലെ കെ.പി.കെ. ജ്വല്ലറിയില്‍ നിന്നാണ് 11 ലക്ഷം രൂപയും സ്വര്‍ണവും മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഉടമസ്ഥര്‍ പള്ളിയില്‍ പോയ സമയത്ത് കടയില്‍ എത്തിയ മോഷ്ടാവ് കവര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.
11 ലക്ഷം രൂപയും മൂന്നു നെക്‌ലേസുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടതായാണ് നിഗമനം. കോഴിക്കോട് സൗത്ത് എ.സി.പി. ബിനുരാജിനാണ് അന്വേഷണ ചുമതല.
Story Highlights: Gold fall on Kozhikode Kammath line; Four people have been arrested, including two government officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here