Advertisement

പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

June 2, 2022
Google News 1 minute Read

പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്.

ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്.

ആറ് ടീമുകളുമായി ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം ഒരുക്കാൻ താത്പര്യമുണ്ടെന്നാണ് വിവരം.

Story Highlights: Inaugural Womens IPL March 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here