Advertisement

മത്സ്യഫെഡിലെ അഴിമതി, കുറ്റക്കാരെ കണ്ടെത്തണം: കേരള മത്സ്യത്തൊഴിലാളി ഫോറം

June 2, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പു വരുത്തുന്നതിനായി മത്സ്യബന്ധന മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഏകോപന സംവിധാനമായി രൂപപ്പെടുത്തിയ മത്സ്യഫെഡിലെ അഴിമതിയെപ്പറ്റി ഗൗരവമായ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. കുറ്റക്കാരായി കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. അധികാരത്തിന്റെ തണലിൽ രക്ഷപെടാൻ അവരെ അനുവദിക്കരുതെന്നും ഫോറം പ്രസിഡന്റ് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു.

മത്സ്യബന്ധന ഉപാധികൾ സ്വന്തമാക്കുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കി കൊണ്ട് തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ നിയന്ത്രണം സാധ്യമാക്കുക, മത്സ്യത്തിന്റെ ഉല്പാദകരായ മത്സ്യ തൊഴിലാളികൾക്ക് അവരുടെ പ്രയത്ന ഫലത്തിന് ആദ്യവില നിശ്ചയിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊണ്ട് ഇടനിലക്കാരുടെ ചൂഷണത്തിന് അറുതി വരുത്തുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യവും മത്സ്യ ഉല്പന്നങ്ങളുംസംഭരിക്കുകയും വിപണനം സാധ്യമാക്കുകയും ചെയ്യുകയാണ് മത്സ്യഫെഡിന്റെ സ്ഥാപക ലക്ഷ്യങ്ങൾ. ഇവ സാധ്യമാക്കുന്നതിൽ മത്സ്യഫെഡ് എത്രത്തോളം വിജയിച്ചു എന്ന് പരിശോധിക്കപ്പെടണം.

Read Also: മത്സ്യഫെഡ് അഴിമതി, സര്‍ക്കാരിന്റെ മൗനം ദുരൂഹം; വിഡി സതീശൻ

പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉപരി സംവിധാനം എന്ന നിലയിൽ നിന്നും ഫിഷറീസ് വകുപ്പിന്റെ ഒരു സ്ഥാപനം എന്ന നിലയിലേക്ക് ഇതിനെ മാറ്റിയെടുത്തു. വി എസ് അച്ചുതാനന്ദൻ സർക്കാർ എം.എം മോനായി അധ്യക്ഷനായി മത്സ്യഫെഡിനെക്കുറിച്ച് പഠിക്കുന്നതിനായി കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മറ്റി മുന്നോട്ടുവച്ച നവീകരണ നിർദേശങ്ങൾ സർക്കാർ അവഗണിച്ചതായും ജോസഫ് ജൂഡ് കുറ്റപ്പെടുത്തി. മത്സ്യഫെഡിനെ അഴിമതി വിമുക്തമാക്കാനും കാലോചിതമായി പുനസംഘടിപ്പിച്ച് കാര്യക്ഷമത വർധിപ്പിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മത്സ്യത്തൊഴിലാളി ഫോറം ആവശ്യപ്പെട്ടു.

Story Highlights: Kerala Fishermen’s Forum on corruption in matsyafed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement