ലീഡ് മൂന്നക്കം ഉയര്‍ത്തി ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചന പുറത്തു വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുന്നു. 597 വോട്ടുകള്‍ക്കാണ് ഉമ തോമസ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 1380, എല്‍ഡിഎഫ് 783, എന്‍ഡിഎ 248.
പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം യുഡിഎഫിനും രണ്ടെണ്ണം വീതം എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ലഭിച്ചപ്പോള്‍ മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി.
ഏഴരയോടൈ മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നിരുന്നു. വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുത്ത് കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റുകയാണ്. അല്‍പ്പസമത്തിനകം വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും. രാഷ്ട്രീയ പാര്‍ട്ട് പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. സ്ഥാനാര്‍ത്ഥികളില്‍ ഉമ തോമസ് മാത്രമാണ് എത്തിയിട്ടുണ്ടായിരുന്നുള്ളു. സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.സ്വരാജും എത്തിയിരുന്നു.
ഇടപ്പള്ളിയിലെ 21 ബൂത്തുകളിലാണ് ആദ്യം വോട്ടെണ്ണുക. രണ്ടാം റൗണ്ടില്‍ മാമംഗലവും പാലാരിവട്ടവുമാണ് കൗണ്ടിംഗ് ടേബിളിലെത്തുക. അഞ്ചുമല,പോണേക്കര വോട്ടുകളാണ് പിന്നാലെ എണ്ണുക. പാലാരിവട്ടം, മാമംഗലം ഭാഗത്തെ ചില വോട്ടുകള്‍ മൂന്നാം റൗണ്ടില്‍ ഉള്‍പ്പെടും. ചളിക്കവട്ടം, പാലാരിവട്ടത്തെ അവശേഷിക്കുന്ന വോട്ടുകള്‍, തമ്മനം, കാരണക്കോടം പ്രദേശങ്ങളിലെ വോട്ടുകളാണ് നാലാം റൗണ്ടില്‍ എണ്ണുക. പൊന്നുരുന്നി, വൈറ്റില വോട്ടുകള്‍ അഞ്ചാം റൗണ്ടില്‍ ടേബിളിലെത്തും. ആദ്യ അഞ്ച് റൗണ്ടുകള്‍ എണ്ണുന്നതോടെ ട്രെന്‍ഡുകള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും.
വെറ്റിലയിലെ ശേഷിക്കുന്ന ബൂത്തുകളും കലൂരും ആറാം റൗണ്ടില്‍ കൗണ്ടിംഗ് ടേബിളിന് മുന്നിലേക്കെത്തും. ഏഴാം റൗണ്ടില്‍ എളംകുളം മേഖലയിലെ വോട്ടുകളും എട്ടാം റൗണ്ടില്‍ കടവന്ത്രയിലെ വോട്ടുകളും എണ്ണും.
മരോട്ടിച്ചുവട്, പടമുഗള്‍ മേഖലകളിലെ വോട്ടുകളാണ് പത്താം റൗണ്ടില്‍ എണ്ണുക. തുതിയൂര്‍, കൊല്ലംകുടിമുകള്‍, തെങ്ങോട്, കാക്കനാട് വോട്ടുകള്‍ എണ്ണുന്നത് പതിനൊന്നാം റൗണ്ടിലാണ്. അവസാന റൗണ്ടില്‍ ചിറ്റേത്തുകരയിലേയും മാവിലേപുരത്തേയും ഉള്‍പ്പെടെ 8 ബൂത്തുകള്‍ കൂടി എണ്ണിക്കഴിയുന്നതോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.
ആകെ 21 ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇങ്ങനെ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകള്‍ ആയാകും എണ്ണുക. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ 8 ബൂത്തുകളുമാകും എണ്ണുക. ആകെ 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here