Advertisement

നാലാംക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി. ശിവൻകുട്ടി

June 3, 2022
Google News 1 minute Read
sivankutty

വടക്കാഞ്ചേരി ഗവ. ബോയ്സ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആദേശ് അനിൽകുമാറിന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് പാമ്പ് കടിയേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിനാണ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. ഡി ഇ ഒ, ഹെഡ്മാസ്റ്റർ തുടങ്ങിയവർ സ്കൂൾ തുറക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികൾ പാലിച്ചോ എന്ന കാര്യം അന്വേഷിക്കും.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ പരിസരത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകിയിരുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കും. സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ കുറവുകൾ ഉണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും കർശനനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Read Also: 35 സംസ്ഥാനങ്ങളെന്ന പരാമർശം; മനുഷ്യ സഹജമായ നാക്കുപിഴയെന്ന് മന്ത്രി വി. ശിവൻകുട്ടി

അണലി ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് പത്ത് വയസുകാരനായ ആദേശിനെ കടിച്ചത്. ചെറിയ പോറലാണേറ്റത്. അതുകൊണ്ടുതന്നെ വിഷം ശരീരത്തിലിറങ്ങിയില്ല. ബസ് ജീവനക്കാർ ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം ഓട്ടുപാറ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി. ആദേശിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Story Highlights: student bitten by snake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here