Advertisement

35 സംസ്ഥാനങ്ങളെന്ന പരാമർശം; മനുഷ്യ സഹജമായ നാക്കുപിഴയെന്ന് മന്ത്രി വി. ശിവൻകുട്ടി

October 9, 2021
Google News 1 minute Read
v shivankutty on 35 states statement

സംസ്ഥനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞതിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി. മനുഷ്യ സഹജമായ നാക്കുപിഴയാണ് സംഭവിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

നാക്കുപിഴ ആർക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നിൽ. ആക്ഷേപിക്കുന്നവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ സന്തോഷിക്കട്ടെ. ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖ വിശദീകരിക്കന്നതിനിടെയാണ് വിദ്യാഭ്യാസമന്ത്രിക്ക് നാക്കുപിഴച്ചത്. മന്ത്രിയുടെ അറിവില്ലായ്മ എന്ന രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിച്ചു. പരിഹാസങ്ങൾ വ്യാപകമായതോടെയാണ് പ്രതികരിച്ച് മന്ത്രി രംഗത്തെത്തിയത്.

Story Highlights: v shivankutty on 35 states statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here