ആദ്യ റൗണ്ടിൽ പി.ടിക്ക് ലഭിച്ചതിനേക്കാൾ ലീഡ് ഉമക്ക്; രണ്ടാം റൗണ്ടിന്റെ ആരംഭത്തിലും വലിയ മുന്നേറ്റം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടണ്ണലിന്റെ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ വലിയ മുന്നേറ്റം കാഴ്ചവച്ച് യുഡിഎഫ്. ആയിരത്തിൽ നിന്ന വോട്ടുകൾ രണ്ടാം റൗണ്ടിലേക്ക് കടന്നതോടെ ആറായിരത്തിൽ എത്തി നിൽക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ലീഡ് നില അറുനൂറിൽ നിന്ന് രണ്ടായിരത്തിലേക്കും ഉയർന്നു. ആദ്യ റൗണ്ടിൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ലീഡ് ഉമാ തോമസിന് ലഭിച്ചു.
പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ തന്നെ യുഡിഎഫിന്റെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോട്ടുകളിൽ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകൾ അസാധുവായി. രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു.
ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോഴും തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. എൽഡിഎഫ് തൊട്ടുപിന്നാലെ നാലായിരത്തോളം വോട്ടുകൾ നേടി പോരാട്ടം തുടരുകയാണ്. എൽഡിഎയുടെ വോട്ടുകൾ 700 കടന്നിട്ടുണ്ട്.
തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും
Story Highlights: uma thomas get high lead than p t thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here