Advertisement

‘പി.ടി തൻ പ്രിയതമയ്ക്ക് മിന്നും വിജയം, നന്ദി നാട്ടുകാരേ’; വിജയ ​ഗാനവും ഹിറ്റ്

June 3, 2022
Google News 2 minutes Read
uma thomas victory song

തൃക്കാക്കരയിൽ യുഡിഎഫ് കരതൊടുമോ എന്ന സംശയം ആർക്ക് ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫ് ക്യാമ്പിന് ഉണ്ടായിരുന്നില്ല. ഫലം വരും മുൻപേ പുറത്തിറക്കിയ വിജയ ​ഗാനം പാഴായില്ല. ​ഗാനത്തിലെ വരികൾ പോലെ തന്നെ പി.ടി തൻ പ്രിയതമയ്ക്ക് മിന്നും വിജയം സ്വന്തമായി. ( uma thomas victory song )

ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ​ഗാനത്തിന്റെ പാരടിയാണ് വിജയ​ഗാനമായി പുറത്തിറക്കിയത്. അബ്ദുൾ ഖാദർ കാക്കനാടാണ് ​ഗാനത്തിന്റെ വരികൾ എഴുതിയത്. ഷബീർ നീറുങ്കൽ, ലിജി ഫ്രാൻസിസ് എന്നിവരാണ് ​ഗാനം ആലപിച്ചത്.

‘തൃക്കാക്കരയിലെ വോട്ടെണ്ണും മുമ്പേ ആഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാനുള്ള ഗാനവും റെഡി…ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തിൽ തൃക്കാക്കരയിലെ യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ”ബോലോ തരാ രാരാ” എന്ന പഞ്ചാബി ഗാനത്തിന്റെ ഈണത്തിൽ നാളെത്തേക്ക് മുൻകൂട്ടിയൊരുക്കിയ വിജയഗാനമിതാ’- അബ്ദുൾ ഖാദർ കാക്കനാട് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

ഉമയ്ക്കൊപ്പം ​ഗാനത്തേയും കേരളം ഏറ്റെടുത്ത് കഴിഞ്ഞു.

Story Highlights: uma thomas victory song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here