ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി, തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല; കെ.മുരളീധരൻ
മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എന്നാൽ തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. അഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് നൽകിയത്. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ല. പ്രതിപക്ഷ നേതാവ് രാജി വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞടുപ്പിൽ വിജയം നേടിയപ്പോൾ ചിലർക്ക് അഹങ്കാരമുണ്ടായി. യുഡിഎഫ് ജയിച്ചപ്പോൾ പറയുന്നു ത്യക്കാക്കര യുഡിഎഫ് മണ്ഡലമെന്ന്. പിന്നെന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്ര കോലാഹലം നടത്തിയതെന്നും കെ.മുരളീധരൻ ചോദിച്ചു. സ്വന്തം ജില്ല എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വി.ഡി.സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടായിരുന്നു. ബിജെപിക്ക് കേരളത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കെ.മുരളീധരൻ പറഞ്ഞു.
അതേസമയം തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് സമയത്തിറങ്ങിയ വിഡിയോ ദൃശ്യത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. ആരാണ് ഈ ദൃശ്യങ്ങളിലുള്ളതെന്നൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. യുഡിഎഫ് ഒരിക്കലും വ്യക്തിഹത്യ നടത്തില്ല. അതിനാൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.
Read Also: തൃക്കാക്കരയിൽ അടവുകൾ പിഴച്ചു; എല്‍ഡിഎഫിന്റെ സെഞ്ചുറി മോഹം തകർന്നു
സിൽവർലൈൻ ഉപേക്ഷിക്കണം. ഉപതെരഞ്ഞെടുപ്പ് ഫലം വിരൽചൂണ്ടുന്നത് അതിലേക്കാണെന്നും മുരളീധരൻ വ്യക്തമാക്കി. കെ.വി.തോമസിന്റെ ഭാവിയെക്കുറിച്ച് പറയേണ്ടത് മുഖ്യമന്ത്രിയാണ്. തോമസിന് ഇനി എന്ത് സ്ഥാനം കിട്ടാനാണ്. അദ്ദേഹം എല്ലാമായില്ലേ എന്നും മുരളീധരൻ ചോദിച്ചു.
Story Highlights: V Muraleedharan on Thrikkakara Bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here