Advertisement

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഇഗ ഷ്വാൻടെക്കിന്

June 4, 2022
Google News 3 minutes Read

ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്‍റെ ഇഗ ഷ്വാൻടെക്കിന്. ഫൈനലിൽ അമേരിക്കൻ താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാൻടെക് കിരീം നേടിയത്. ഇഗ ഷ്വാൻടെക്കിന്റെ ജയം നേരിട്ടുള്ള സെറ്റുകൾക്കാണ്.സ്കോര്‍ 6-1, 6-3. (french open 2022 igaswiatek clinches roland garros womens singles title)

Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്‍റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്‍റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്‍റെ സൂചന നല്‍കി. എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്‍റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്‍റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.

Story Highlights: french open 2022 igaswiatek clinches roland garros womens singles title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here