Advertisement

കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85 കാരിയെ പീഡിപ്പിച്ചു

June 4, 2022
Google News 1 minute Read
konni 85 year old raped

കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85 കാരിയെ പീഡിപ്പിച്ചു. അംഗനവാടി ഹെൽപ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസിൽ പീഡന വിവരം അറിയിച്ചത്. ( konni 85 year old raped )

കഴിഞ്ഞ മെയ് 10 മുതലാണ് 85 കാരി കോന്നിയിലെ വീട്ടിൽ പീഡനത്തിന് ഇരയായത്. കൊച്ചുമകളുടെ ഭർത്താവ് ശിവദാസൻ എന്ന 55 കാരനാണ് വയോധികയെ ലൈംഗീകമായി ഉപദ്രവിച്ചത്. വിവരം കുടുംബാംഗങ്ങളോട് പറഞ്ഞപ്പോൾ പുറത്ത് പറയരുതെന്നായിരുന്നു ഉപദേശം. ഉപദ്രവം സഹിക്കാൻ പറ്റാതായതോടെ അയൽവാസികളോട് വിവരം പറഞ്ഞെങ്കിലും അവരും സഹായിച്ചില്ല. ഇതോടെയാണ് 85 കാരി ഇന്നലെ സമീപത്തെ അംഗനവാടി ജീവനക്കാരോട് സഹായം അഭ്യർത്ഥിച്ച് എത്തിയത്. ഇവരാണ് വൃദ്ധയെ കോന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകാൻ സഹായിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതി ശിവദാസനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: konni 85 year old raped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here