Advertisement

ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

June 4, 2022
Google News 3 minutes Read

ഒഡീഷയില്‍ എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭാ പുനഃസംഘടന. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആവശ്യപ്രകാരം എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ പുനഃസംഘടനയില്‍ യുവനിരക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് സൂചന.2024ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരില്‍ അടിമുടി മാറ്റം തന്നെയാണ് നവീന്‍ പട്നായിക്കിന്‍റെ ലക്ഷ്യം.(odisha ministers resign new council of ministers to take oath)

ഞായറാഴ്ച രാവിലെ 11.45ന് രാജ്ഭവനിലെ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക് സേവാഭവനിലേക്ക് മന്ത്രിമാരെ വിളിച്ചുവരുത്തിയാണ് രാജി സ്വീകരിച്ചത്. പുരി സന്ദർശനത്തിനെത്തിയ ഗവർണർ പ്രൊഫ.ഗണേഷി ലാലിനെ മന്ത്രിസഭ പുനസംഘടന സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്.

Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പുറകിലാക്കി ബിജെഡി തന്നെയാണ് ഒഡീഷയില്‍ വിജയിച്ചത്. 2000 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയും അധികാരത്തിലെത്തിയ നവീന്‍ പട്നായിക്ക് കൂടുതല്‍ കരുത്തനാണെന്ന് തെളിയിക്കുന്നതായിരുന്നു ഉപതെരഞ്ഞെടുപ്പ് ഫലം.

Story Highlights: odisha ministers resign new council of ministers to take oath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here