രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരുവയസിന് മുന്‍പ് മരിക്കുന്നു; കണക്കുകള്‍ പുറത്ത്

രാജ്യത്തെ ശിശു മരണ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജനിക്കുന്ന 36 കുഞ്ഞുങ്ങളില്‍ ഒരാള്‍ വീതം ഒരു വയസിന് മുന്‍പ് മരണപ്പെടുന്നുവെന്ന് തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. (One in every 36 infants still dies before first birthday in India)
2020 വരെയുള്ള കണക്കുള്‍ പ്രകാരം മധ്യപ്രദേശിലാണ് ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍. 44 ശതമാനം ശിശുമരണങ്ങളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. മിസോറാമിലാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാണ് മിസോറാമിലെ ശിശുമരണ നിരക്ക്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത് തൊട്ടുമുന്‍പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് ശിശുമരണനിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തി. ശിശുമരണ നിരക്ക് പത്ത് വര്‍ഷം കൊണ്ട് 44 ല്‍ നിന്ന് 28ലേക്ക് താഴ്ന്നിട്ടുണ്ട്.
ജനന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 1971ല്‍ നിന്ന് 2020 ആയപ്പോഴേക്കും ജനന നിരക്ക് 36.9ല്‍ നിന്ന് 19.5 ആയി കുറഞ്ഞു. ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ അതിനുമുന്‍പുള്ള പത്ത് വര്‍ഷത്തെ അപേക്ഷിച്ച് ജനനനിരക്ക് 11 ശതമാനം ഇടിഞ്ഞുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
Story Highlights: One in every 36 infants still dies before first birthday in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here