Advertisement

യുക്രൈനിൽ വാഹനത്തിന് തീപിടിച്ച് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർക്ക് പരുക്ക്; ഡ്രെെവർ കൊല്ലപ്പെട്ടു

June 4, 2022
Google News 3 minutes Read

കിഴക്കൻ യുക്രൈയ്നിയൻ നഗരമായ സീവിയേറോഡൊനെറ്റ്‌സ്കിലേക്കുള്ള യാത്രാ മധ്യേ വാഹനത്തിന് തീപിടിച്ച് രണ്ട് റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർക്ക് പരുക്ക്. വാഹനമോടിച്ചിരുന്ന ആൾ കൊല്ലപ്പെട്ടു.(Two Reuters Journalists Wounded, Driver Killed in Ukraine)

ഫോട്ടോഗ്രാഫർ അലക്‌സാണ്ടർ എർമോചെങ്കോവിനും ക്യാമറാമാൻ പവൽ ക്ലിമോവിനുമാണ് പരുക്കേറ്റത്.റഷ്യൻ വിഘടന വാദികൾ നിയോ​ഗിച്ച വാഹനത്തിലാണ് ഇവർ യാത്ര ചെയ്തത്. അതിനാൽ തന്നെ വാഹനം ഓടിച്ചിരുന്ന ആളുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.

Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…

സംഭവത്തെകുറിച്ച് അന്വേക്ഷിക്കാൻ യുക്രൈയ്നിയൻ പ്രതിരോധ മന്ത്രാലയത്തിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ ബോംബാക്രമണത്തിൽ നിന്ന് രക്ഷപെടുവാൻ ശ്രമിക്കുന്നതിനിടെ ബിഎഫ്എം ഫ്രഞ്ച് പത്രപ്രവർത്തകനായ ഫ്രെഡറിക് ലെക്ലർക്ക്-ഇംഹോഫ് കിഴക്കൻ യുക്രെനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു.

Story Highlights: Two Reuters Journalists Wounded, Driver Killed in Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here