വെറുപ്പും വിദ്വേഷവും വളരുന്നു, ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്: രാഹുൽ ഗാന്ധി

ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും വളർത്തുകയാണ്. സ്നേഹത്തിനും സാഹോദര്യത്തിനും മാത്രമേ ഇന്ത്യയെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താക്കളുടെ വിദ്വേഷ പ്രസംഗത്തിലെ അറബ് പ്രതിഷേധത്തിലാണ് രാഹുലിൻ്റെ പ്രതികരണം.
പാർട്ടിയുടെ ഉദയ്പൂർ കോൺക്ലേവിൽ പ്രഖ്യാപിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ തയ്യാറെടുപ്പും ആസൂത്രണവും ചർച്ച ചെയ്യുന്നതിനുള്ള കോൺഗ്രസ് ഗ്രൂപ്പിന്റെ യോഗത്തിൽ പങ്കെടുത്ത ശേഷവും രാഹുൽ ഇക്കാര്യം പറഞ്ഞിരുന്നു. ”വെറുപ്പ് വിദ്വേഷം വളർത്തുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത്, ”#BharatJodo” എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ധ്രുവീകരണത്തിലൂടെ ബിജെപി സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ‘ബിജെപിയുടെ വിദ്വേഷം രാജ്യത്തെ നശിപ്പിച്ചു… രാജ്യത്തെ രക്ഷിക്കണമെങ്കിൽ ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ (ജോഡോ ഭാരത്) വരൂ’ എന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തു. ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറന്നിരുന്നു. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
Story Highlights: It’s time to unite India: Rahul Gandhi