ബസ് സ്റ്റാൻഡിലെ ആ വൈറൽ ഡാൻസറെ കണ്ടെത്തി

പറവൂർ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കിടെ യാതൊരു സൂചനയും നൽകാതെ പെട്ടെന്ന് വന്ന് ഡാൻസ് കളിച്ചുള്ള ഒരു യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. കൊച്ചി വൈപ്പിൻ സ്വദേശി അമൽ ജോണാണ് ഇങ്ങനെ വൈറൽതാരമായി മാറിയിരിക്കുന്നത്. ( paravur bus stand viral dancer )
ആദ്യം ഡാൻസ് കളിക്കുമ്പോൾ ആളുകളൊക്കെ അന്തം വിട്ട് നോക്കുമായിരുന്നുവെന്ന് അമൽ ട്വന്റിഫോറിനോട് പറഞ്ഞു. ‘ഇവനെന്താ വട്ടാണോ’ എന്ന് വരെ ചോദിച്ചിട്ടുണ്ട്. പക്ഷേ ആദ്യത്തെ ചമ്മൽ മാറ്റിവച്ച് അമൽ നൃത്തം ചെയ്ത് കയറിയത് ജനഹൃദയങ്ങളിലേക്കായിരുന്നു.
വൈറൽ ഡാൻസിലേക്ക് എത്തിയതിനെ കുറിച്ച് അമൽ പറയുന്നതിങ്ങനെ : ‘ വെറൈറ്റിയായി ചെയ്യണമെന്ന് ഉണ്ടായി. ആദ്യം നോർമൽ വിഡിയോസാണ് എടുത്തിരുന്നത്. പിന്നെ അനിയനാണ് പറഞ്ഞത് ആളുകളുടെ ഇടയിൽ പോയി ഡാൻസ് കളിക്കാൻ. അപ്പോൾ ആൾക്കാരുടെ എക്‌സ്പ്രഷനൊക്കെ കിട്ടൂലോ. അതൊരു വെറൈറ്റിയായി തോന്നി. ഇങ്ങനെ ക്ലിക്ക് ആവുമെന്ന് വിചാരിച്ചില്ല. അതിൽ സന്തോഷമുണ്ട്’.
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
ഇരുപത്തിമൂന്നുകാരനായ അമൽ ഡ്രൈവറാണ്. ആദ്യം വീട്ടുകാർക്കും അമലിന്റെ ഇത്തരമൊരു ഡാൻസിനോട് എതിർപ്പായിരുന്നു. ‘എന്തിനാണ് ഇങ്ങനെ’ എന്ന ചോദ്യമായിരുന്നു. പക്ഷേ വിഡിയോ വൈറലായി അമൽ പ്രശസ്തനായതോടെ വീട്ടുകാരും ഹാപ്പി.
ഇന്ന് ബസ് കാത്ത് നിന്ന് മടുക്കുന്നവർ വെറുതെയെങ്കിലും കണ്ണുകൊണ്ട് അമലിനെ ആൾക്കൂട്ടത്തിൽ പരതും. സിനിമയിലും അഭിനയിക്കണമെന്ന ആഗ്രഹമാണ് അമലിനുള്ളത്.
Story Highlights: paravur bus stand viral dancer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here