Advertisement

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക്; സന്ദര്‍ശനം അടുത്ത വര്‍ഷമാദ്യം

June 5, 2022
1 minute Read
pope francis will visit india next year

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്.

ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം നടത്തും. ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ്പാ എത്തുക. അതേസമയം മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. പോപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വത്തിക്കാനും വിദേശകാര്യ മന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

Story Highlights: pope francis will visit india next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top