ഫിലാഡൽഫിയയിൽ വെടിവയ്പ്പ്; 3 മരണം, 13 പേർക്ക് പരുക്ക്

അമേരിക്കയിലെ ഫിലാഡൽഫിയയിൽ വെടിവയ്പ്പ്. ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും, 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആൾത്തിരക്കേറിയ സൗത്ത് സ്ട്രീറ്റിലേക്ക് കടന്നുവന്ന സായുധ സംഘം ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് വെടിവയ്‌പ്പിൽ പ്രതികളിൽ ഒരാൾക്ക് പരുക്കേറ്റതായി വിവരമുണ്ട്. തോക്കുധാരികളെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചതായും, സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം ഫിലാഡൽഫിയ മേയർ ജിം കെന്നി അനുശോചനം രേഖപ്പെടുത്തി. അമേരിക്കയിൽ കൂടുതൽ തോക്ക് നിയന്ത്രണങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ടെക്സസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പില്‍ 18 കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.18 കാരനായ അക്രമിയെ വെടിവച്ച് കൊല്ലുകയും ചെയ്തു.
Story Highlights: Shooting in Downtown Philadelphia Leaves at Least 3 Dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here