Advertisement

സ്കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ല; സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട്

June 5, 2022
Google News 3 minutes Read

തിരുവനന്തപുരം ഉച്ചക്കട, കായംകുളം സ്കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധ ആയിരുന്നെങ്കിൽ അത് സ്‌കൂളിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികളിൽ മാത്രമാവും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ വിഷബാധ എന്ത് കൊണ്ട് കുട്ടികളെ ബാധിച്ചുവെന്നറിയാൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.(v shivankutty reponse over food poisoning in school)

Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

‘തിരുവനന്തപുരം ഉച്ചക്കട, കായംകുളം സ്കൂളുകളിൽ വിഷയവുമായി ബന്ധപ്പെട്ട ആളുകൾ പരിശോധിച്ച ശേഷം പറഞ്ഞത് ഭക്ഷ്യ വിഷബാധയല്ലെന്നാണ്. പുറത്ത് നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. 650 കുട്ടികളിൽ ഭക്ഷണം കഴിച്ച 14 കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്. സ്കൂളിൽ നിന്നും ഭക്ഷണം കഴിക്കാത്ത കുട്ടികളിൽ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. വീട്ടിൽ നിന്നും ആഹാരം കൊണ്ടുവന്ന കുട്ടികളിലും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ട് കുട്ടികളെ ബാധിച്ചുവെന്നറിയാൻ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’. – വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതിരോധ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരുന്നു. സ്‌കൂളുകളിലെ ഭക്ഷ്യവസ്തുക്കളുടെ ശേഖരം, ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കും. പഴയ സ്റ്റോക്ക് ഇല്ലെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. നാളെ ഭക്ഷ്യമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും.

കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തും. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Story Highlights: v shivankutty reponse over food poisoning in school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here