പുടിന്‍ വിമര്‍ശകനെ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനും ചാരനുമായിരുന്ന അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‌ങ്കോയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് സംശയിക്കുന്ന റഷ്യന്‍ വ്യവസായി കൊവിഡ് ബാധിച്ച് മരിച്ചു. ദിമിത്രി കൊവ്ടണ്‍ എന്നയാളാണ് കൊവിഡ് മൂലം മരിച്ചത്. പൊളോണിയം വിഷപ്രയോഗത്തിലൂടെ ദിമിത്രി കൊവ്ടണും കൂട്ടരും ബ്രിട്ടീഷ് ചാരനെ തന്ത്രപരമായി വധിക്കുകയായിരുന്നെന്നാണ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് കണ്ടെത്തിയിരുന്നത്. (Alexander Litvinenko assassination suspect dies of Covid)
ദിമിത്രി കൊവ്ടണ്‍ നടപ്പിലാക്കിയതെന്ന് സംശയിക്കുന്ന പൊളോണിയം വിഷപ്രയോഗവും തുടര്‍ന്നുള്ള അലക്‌സാണ്ടറിന്റെ മരണവും റഷ്യയും ബ്രിട്ടണും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനായിരുന്നെന്ന് അലക്‌സാണ്ടര്‍ മരണക്കിടക്കയില്‍ കിടന്ന് വെളിപ്പെടുത്തിയതാണ് കേസില്‍ നിര്‍ണായകമായിരുന്നത്. ദിമിത്രി കൊവ്ടണിലൂടെ തന്നെ കൊലപ്പെടുത്താനുള്ള തന്ത്രം പുടിന്‍ ആവിഷ്‌കരിച്ചെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് തള്ളുകയാണ് ക്രെമ്ലിന്‍ ചെയ്തത്.
Read Also: എക്‌സിറ്റ്, റീ എന്‍ട്രി വിസ നിയമം ലംഘിക്കുന്ന പ്രവാസികളെ ഉടന്‍ വിലക്കുമെന്ന് സൗദി ഭരണകൂടം
ബ്രിട്ടീഷ് പ ൗരനും ചാരനുമായിരുന്ന അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‌ങ്കോ പിന്നീട് പുടിന്റെ തുറന്ന വിമര്‍ശകനായി മാറിയതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 2006 നവംബര്‍ ഒന്നിന് ലണ്ടനിലെ ഒരു ബാറില്‍ നിന്ന് ഡ്രിങ്ക്‌സ് കഴിച്ച അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‌ങ്കോ തളര്‍ന്നു വീഴുകയായിരുന്നു. പൊളോണിയം -210 എന്ന കൊടിയ വിഷമായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം. ഈ രാസവസ്തു പ്രയോഗിക്കപ്പെട്ടതോടെ റേഡിയേഷന്‍ താങ്ങാനാകാതെ ലിറ്റ്വിനെന്‌ങ്കോ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Story Highlights: Alexander Litvinenko assassination suspect dies of Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here