Advertisement

എക്‌സിറ്റ്, റീ എന്‍ട്രി വിസ നിയമം ലംഘിക്കുന്ന പ്രവാസികളെ ഉടന്‍ വിലക്കുമെന്ന് സൗദി ഭരണകൂടം

June 6, 2022
Google News 3 minutes Read

എക്‌സിറ്റ്, റീ എന്‍ട്രി വിസാ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ ഉടന്‍ വിലക്കുമെന്ന അറിയിപ്പുമായി സൗദി അറേബ്യ. എക്‌സിറ്റ്, റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട് നിശ്ചിത കാലയളവിനുള്ളില്‍ തിരിച്ചെത്താത്ത പ്രവാസികളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് മൂന്ന് വര്‍ഷം വിലക്കുമെന്നാണ് അറിയിപ്പ്. (Saudi Arabia bans entry to expats violating exit/re-entry visa rules)

സൗദി അറേബ്യയില്‍ നിന്ന് യാത്ര ചെയ്യാനും നിശ്ചിത കാലയളവിനുള്ളില്‍ മടങ്ങിയെത്താനും ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും സൗദി എക്‌സിറ്റ്/റീഎന്‍ട്രി വിസ അനിവാര്യമായ രേഖയാണ്. എന്നാല്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചെത്താത്ത പ്രവാസികളെ വിലക്കുമെന്നാണ് ജവാസത്ത് ആവര്‍ത്തിച്ചിരിക്കുന്നത്.

വിസ കാലാവധി തീരുന്ന തീയതി മുതലാണ് കാലയളവ് കണക്കാക്കുക. ഹിജ്‌റ തീയതിയെ ആണ് ഇതിന് അടിസ്ഥാനമായി കണക്കാക്കുക. ആശ്രിത വിസയിലുള്ളവര്‍ക്ക് ഇത് ബാധകമാകില്ല. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) പ്രകാരം, എക്‌സിറ്റ്, റീഎന്‍ട്രി വിസയുള്ള ഏതൊരു പ്രവാസിയും വിസയുടെ കാലാവധി തീരുന്ന തീയതി മുതല്‍ രണ്ട് മാസത്തിന് ശേഷം തിരിച്ചെത്തിയില്ലെങ്കില്‍ ഇനി ഇവര്‍ മടങ്ങിയെത്തില്ല എന്ന് രേഖപ്പെടുത്തുമെന്നും ജവാസത്ത് അറിയിച്ചു.

Story Highlights: Saudi Arabia bans entry to expats violating exit/re-entry visa rules

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here