Advertisement

വിദ്വേഷ പ്രസംഗ കേസ്, പി സി ജോർജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

June 6, 2022
Google News 2 minutes Read

വിദ്വേഷ പ്രസംഗ കേസിൽ മുൻ എംഎൽഎ പി സി ജോർജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എ.സി ഓഫീസിൽ ഹാജരാകണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്നും പി.സി.ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് പൊലീസാണ് പി.സി. ജോർജ്ജിന് നോട്ടീസ് അയച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. നേരത്തെ ഹാജരാകാൻ ഫോർട്ട് പൊലീസ് നോട്ടീസ് നൽകിയിരുങ്കിലും ജോർജ്ജ് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം പൊലീസിന് മറുപടി നൽകിയിരുന്നു. എന്നാൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കഴിഞ്ഞ ദിവസം നോട്ടീസ് കൈപ്പറ്റി ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

Read Also: തൃക്കാക്കരയിലെ നനഞ്ഞ പടക്കങ്ങളായി കെ വി തോമസും പി സി ജോ‍ർജും

ആദ്യ നോട്ടീസ് അവഗണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ പി സി ജോർജ്ജ് ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധി ലംഘനമല്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. തുടർന്ന് ജാമ്യം റദ്ദാക്കാൻ വീണ്ടും കോടതിയെ സമീപിക്കേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

Story Highlights: Hate speech case, PC George will appear for questioning today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here