Advertisement

റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു; ഇറക്കുമതി വർധിച്ചത് 58 ശതമാനം എന്ന് റിപ്പോർട്ട്

June 6, 2022
Google News 2 minutes Read

റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു എന്ന് റിപ്പോർട്ട്. യുക്രൈനെതിരെ റഷ്യ നടത്തിയ അധിനിവേശം ഏതെങ്കിലും തരത്തിൽ വ്യാപാരബന്ധത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ല എന്നാണ് വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ, 2021 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യവഹാരം 45.79 ശതമാനം വർധിച്ചു എന്നാണ് റിപ്പോർട്ട്. ഇതേ കാലയളവിൽ യുക്രൈനുമായുള്ള ഇന്ത്യയുടെ വ്യവഹാരം 19.34 ശതമാനം വർധിച്ചു. വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകളെ ഉദ്ധരിച്ച് എൻഡിടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

2020-21 കാലയളവിൽ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യവഹാരം 8.141 ബില്ല്യൺ ഡോളറായിരുന്നു. ഇത് 2021-22 വർഷത്തിൽ 45.79 ശതമാനം ഉയർന്ന് 11.869 ബില്ല്യൺ ഡോളറായി. 2020-21 കാലയളവിൽ യുക്രൈനുമായുള്ള ഇന്ത്യയുടെ വ്യവഹാരം 2.590 ഡോളറായിരുന്നു. ഇത് 2021-22 വർഷത്തിൽ 19.34 ശതമാനം ഉയർന്ന് 3.091 ബില്ല്യൺ ഡോളറായി.

2021-22 കാലയളവിലെ ആദ്യ 11 മാസക്കാലം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.69 ബില്ല്യൺ ഡോളറായിരുന്നു. 2020-21 വർഷത്തിൽ ആകെ നടത്തിയ ഇറക്കുമതിയെക്കാൾ 58 ശതമാനം വർധനയാണ് ഇക്കാലയളവിൽ നടന്നത്. 2020-21 വർഷത്തിൽ 5.48 ബില്ല്യൺ ഡോളറായിരുന്നു ഇറക്കുമതി. 2021-22 കാലയളവിൽ ഇന്ത്യയിൽ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതിയിലും വർധനയുണ്ടായി. 2020-21 കാലയളവിൽ 2.65 ബില്ല്യൺ ഡോളറായിരുനൻ കയറ്റുമതി 2021-22 കാലയളവിൽ 3.18 ബില്ല്യൺ ഡോളർ ആയി ഉയർന്നു.

Story Highlights: India Trade Russia Grew Imports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here