Advertisement

പരിസ്ഥിതിലോല മേഖലയിലെ ഉത്തരവ്; പ്രതിപക്ഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി

June 7, 2022
3 minutes Read
ak saseendran about sc order in ecological sensitive areas protection

വനമേഖലയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെ മറികടക്കാന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഒരുങ്ങി കേരളം. ജനവാസമേഖലയെ ബാധിക്കുന്ന ഒരു നിലപാടിനേയും സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുപ്രിംകോടതി ഉത്തരവിന് പിന്നാലെ അഡ്വക്കേറ്റ് ജനറലുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി.പ്രതിപക്ഷം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.(ak saseendran about sc order in ecological sensitive areas protection)

വന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കി നിലനിര്‍ത്തണമെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടക്കുന്നതിനായി നിയമോപദേശം തേടാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ വിധിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാനാകുമെന്ന കാര്യങ്ങളില്‍ ചര്‍ച്ച നടന്നു.

വിധി മറികടക്കാന്‍ കൃത്യമായ പ്ലാന്‍ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോടതിയുടെ മുന്നില്‍ വിധി സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ അറിയിക്കാനും തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ജനവാസമേഖലയെ ബാധിക്കുന്ന ഒരു നിലപാടിനേയും സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു

Read Also: സംരക്ഷിത വനമേഖലയുടെ 1 കി.മീ ബഫര്‍സോണാക്കും; ഉത്തരവിനെതിരെ ബത്തേരി നഗരസഭ

പ്രക്ഷോഭത്തിന്റെ മാര്‍ഗമല്ല സഹകരണത്തിന്റെ മാര്‍ഗമാണ് വിധിയെ മറികടക്കാന്‍ സ്വീകരിക്കേണ്ടതെന്നും വനം മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവിന് എതിരെ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി മുന്നോട്ട് പോകുന്ന സാധ്യതയും കേരളം പരിശോധിക്കുന്നുണ്ട്. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധേയില്‍ കൊണ്ടുവരാനാണ് കേരളത്തിന്റെ തീരുമാനം.

Story Highlights: ak saseendran about sc order in ecological sensitive areas protection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top