Advertisement

ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബെൻ ഫോക്സ്: ബെൻ സ്റ്റോക്സ്

June 7, 2022
Google News 2 minutes Read
Ben Foakes Ben Stokes

ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ സഹതാരം ബെൻ ഫോക്സ് ആണെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ഇത് തൻ്റെ മാത്രമല്ല, മറ്റ് പലരുടെയും അഭിപ്രായമാണ് ഇത്. ബാറ്ററായും വിക്കറ്റ് കീപ്പറായും ഫോക്സ് വളരെ മികച്ച രീതിയിലാണ് കളിക്കുന്നതെന്നും സ്റ്റോക്സ് പറഞ്ഞു. (Ben Foakes Ben Stokes)

“ബെൻ ഫോക്സ് ആണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ. അത് എൻ്റെ മാത്രം അഭിപ്രായമല്ല, മറ്റ് പലരുടെയും അഭിപ്രായമാണ്. ഇംഗ്ലണ്ടിനായി ഏഴാം നമ്പറിലാണ് അവൻ ബാറ്റ് ചെയ്യുന്നത്. സറേയിൽ ഉയർന്ന പൊസിഷനിൽ ബാറ്റ് ചെയ്യുന്ന അവൻ ദേശീയ ടീമിനായി ചെയ്യുന്നത് വ്യത്യസ്തമായ റോളാണ്. കഴിഞ്ഞ രാത്രി അവൻ ബാറ്റ് ചെയ്ത 45 മിനിട്ട് കളിയിലെ വളരെ നിർണായക സമയമായിരുന്നു. അത് അവൻ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അവൻ വിക്കറ്റ് കീപ്പ് ചെയ്ത രീതി- ചില മികച്ച ക്യാച്ചുകൾ അവൻ എടുത്തു. ബെൻ ഫോക്സിനെപ്പോലെ മികച്ച കീപ്പർമാർ വിക്കറ്റിനു പിന്നിൽ നിൽക്കുന്നത് ബൗളർമാർക്ക് വളരെ ആത്മവിശ്വാസം നൽകും.”- സ്റ്റോക്സ് പറഞ്ഞു.

Read Also: ജോ റൂട്ടിനു സെഞ്ചുറി; ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ജോ റൂട്ടിൻ്റെ തകർപ്പൻ സെഞ്ചുറിയാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇതോടെ ക്യാപ്റ്റനായും പരിശീലകനുമായുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ബെൻ സ്റ്റോക്സിനും ബ്രെൻഡൻ മക്കല്ലത്തിനും സാധിക്കുകയും ചെയ്തു.

Story Highlights: Ben Foakes best wicketkeeper Ben Stokes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here