Advertisement

അന്വേഷണം തീരും വരെ മുഖ്യമന്ത്രി മാറി നില്‍ക്കുമോയെന്ന് ബെന്നി ബഹനാന്‍ എംപി

June 7, 2022
Google News 3 minutes Read
cm step down Benny Behanan

സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് കേസിലെ പ്രതി സെക്ഷന്‍ 164 പ്രകാരം മൊഴി കൊടുത്ത സാഹചര്യത്തില്‍ അന്വേഷണം തീരും വരെ മാറി നില്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്ന് ബെന്നി ബഹനാന്‍ എംപി. കൈകള്‍ ശുദ്ധമെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണം തീരും വരെ മാറി നില്‍ക്കാനുള്ള ധാര്‍മിക ബോധം കാണിക്കുമോയെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു ( cm step down Benny Behanan ).

മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴി വെറും ആരോപണമായി തള്ളിക്കളയാന്‍ കഴിയില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ സംശയത്തിനിടയില്ലാത്ത വിധം സ്വപ്ന സുരേഷ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായി എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഇത് വരെ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചത്. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ കേസന്വേഷണം നടന്നത്.

Read Also: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് വി.ഡി.സതീശന്‍

ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളിയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് നിരവധി തവണ വാര്‍ത്താസമ്മേളനം നടത്തി താനടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് സ്വപ്ന സുരേഷ് 164 പ്രകാരം നല്‍കിയ മൊഴി. മുഖ്യമന്ത്രി ദുബായിലേക്ക് കൊണ്ട് പോയ ബാഗില്‍ ഡോളര്‍ ഉണ്ടായിരുന്നുവെന്നും ബിരിയാണി പാത്രങ്ങളില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ലേക്ക് സ്വര്‍ണം കടത്തിയെന്നുമുള്ള സ്വപ്നയുടെ മൊഴിയിലൂടെ പിണറായി വിജയന്റെ നേരിട്ടുള്ള ബന്ധം പുറത്ത് വന്നിരിക്കുകയാണ്.

ഇത് സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടത്തുമോ പിണറായി വിജയനെ അന്വേഷണ ഏജന്‍സികള്‍ രക്ഷപ്പെടുത്തുമോ എന്നാണ് അറിയേണ്ടതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Story Highlights: Benny Behanan, MP, asked whether the Chief Minister would step down until the probe is completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here