Advertisement

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് വി.ഡി.സതീശന്‍

June 7, 2022
Google News 4 minutes Read
Pinarayi not fit cm: vd

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് (swapna suresh) ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയതെന്നും വി.ഡി.സതീശന്‍ ( vd satheesan ) പറഞ്ഞു ( Pinarayi not fit cm: vd ).

സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ നേരത്തേ തന്നെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളതാണെന്നും, ഗുരുതരമായ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ നിലവില്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ല. മുഖ്യമന്ത്രി രാജി വയ്ക്കണം. സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം.

”ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണപ്രകാരമാണ് കേസന്വേഷണം മര്യാദയ്ക്ക് നടക്കാത്തത്. ഇവര്‍ തമ്മില്‍ കാര്യങ്ങള്‍ ഡീലാക്കാനും ബന്ധിപ്പിക്കാനും ദില്ലിയില്‍ ഇടനിലക്കാരുണ്ടെന്നും”വി.ഡി.സതീശന്‍ ആരോപിക്കുന്നു.

Read Also: സ്വപ്‌നയുടെ വെളിപ്പെടുത്തല്‍: മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ.ടി.ജലീല്‍

അതേസമയം, സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയമായ ആയുധമാക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രി കസേരയില്‍ ഒരു മണിക്കൂര്‍ പോലുമിരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. തന്റെ ആരോപണങ്ങള്‍ ശരിയായെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നുമാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍.

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം.രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also: വാട്ട്‌സ്ആപ്പ് അക്കൗണ്ടിന് ഇരട്ടപ്പൂട്ട് ഉടന്‍ എത്തിയേക്കും; നടപടി സുരക്ഷ ഇരട്ടിപ്പിക്കാന്‍

‘ഇതില്‍ പങ്കുള്ളവരെപ്പറ്റി കോടതിയോട് പറഞ്ഞിട്ടുണ്ട്. സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം.രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെ.ടി.ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കി. ഇക്കാര്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനാവില്ല. 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ആദ്യമായി ശിവശങ്കര്‍ എന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി. ആ ബാഗ് എത്രയും വേഗം ദുബായിലെത്തിക്കണം. അങ്ങനെ കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യില്‍ ബാഗ് കൊടുത്തുവിട്ടു. ബാഗില്‍ കറന്‍സിയാണെന്ന് ഞങ്ങള്‍ മനസിലാക്കി. അങ്ങനെയാണ് ഇത് തുടങ്ങിയത്. ബിരിയാണിച്ചെമ്പില്‍ മറ്റെന്തൊക്കെയോ വച്ച് കോണ്‍സുലേറ്റ് ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്.’ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: VD Satheesan says Pinarayi Vijayan is not fit to continue as Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here