Advertisement

റഷ്യന്‍ പീരങ്കിപ്പടയെ നേരിടാന്‍ യുക്രൈന് ബ്രിട്ടന്റെ ദീര്‍ഘദൂര മിസൈലുകള്‍

June 7, 2022
Google News 2 minutes Read

യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രൈന് ദീര്‍ഘദൂര മിസൈല്‍ നല്‍കുന്നു. 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം 270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് ബ്രിട്ടന്‍ നല്‍കുക. ദീര്‍ഘദൂര പീരങ്കിയാക്രമണം അടക്കം ചെറുക്കാന്‍ ഇതു സഹായിക്കുമെന്ന് യുകെ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ ‘ഹൈമാര്‍സ്’ യുക്രൈന് നല്‍കാനുള്ള യുഎസ് തീരുമാനത്തിനു തിരിച്ചടിയുണ്ടാവുമെന്നു കഴിഞ്ഞ ദിവസം റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Story Highlights: Britain Gives Ukraine Long-Range Missiles to Counter ‘Brutal Russian Artillery’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here