കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരന് ക്രൂരമർദനം

കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരന് ക്രൂരമർദനം. കണ്ണൂർ താഴെ ചൊവ്വ കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസമാണ് താഴെ ചൊവ്വയിലെ ക്ഷേത്രത്തിൽ അക്രമണം അരങ്ങേറിയത്. പത്തോളം പേർ ഉൾപ്പെട്ട സംഘടിച്ചെത്തി ക്ഷേത്രത്തിന്റെ ഓഫീസിനുള്ളിൽ കയറി ജീവനക്കാരനായ ഷിബിനെതിരെ മർദനം അഴിച്ചുവിട്ടു. തടയാൻ ശ്രമിച്ച ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ശ്രീജിത്തിനും പരിക്കേറ്റു.
ആർഎസ്എസ് നിർദേശങ്ങൾ നടപ്പിലാക്കാത്തതിൻറെ വൈരാഗ്യത്താൽ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് മർദനമേറ്റ ഷിബിൻ. ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം ആർ എസ് എസിന് നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎമ്മും ആരോപിച്ചു . പരിക്കേറ്റ ഷിബിൻ ചികിത്സയിലിണ്. അക്രമി സംഘത്തിലെ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മൂന്ന് പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ടി കെ മനോജ്, ടി സുകേഷ്, ടി കെ പ്രജിൽ എന്നീ ആർ എസ് എസ് പ്രവർത്തകരാണ് അറസ്റ്റിലായത്.
Story Highlights: kannur temple employee beaten up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here