Advertisement

പൊതുജനങ്ങൾക്കും തോക്ക് പരിശീലനം നൽകാൻ കേരളാ പൊലീസ്

June 7, 2022
Google News 2 minutes Read
kerala police begins gun training for public

പൊതുജനങ്ങൾക്കും തോക്ക് പരിശീലനം നൽകാൻ പൊലീസ്. ലൈസൻസ് ഉള്ളവർക്കും, അപേക്ഷകർക്കും ഫീസ് ഈടാക്കി പരിശീലനം നല്കാനാണ് തീരുമാനം. പരിശീലനത്തിന് പ്രത്യേക സമിതിയും, സിലബസും തയാറാക്കി. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ( kerala police begins gun training for public )

തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പ്രാക്ടീസ് ചെയ്യാൻ ഇടമുണ്ടായിരുന്നില്ല. ചില സ്വകാര്യ ട്രെയ്‌നിംഗ് സെന്ററുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത് പ്രായോഗികമായിരുന്നില്ല. പരാതിയുമായി കോടതിയെ വരെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന പൊലീസിന്റെ പുതിയ നടപടി.

Read Also: ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍

തോക്കിന്റെ സകലകാര്യങ്ങളും ജനങ്ങളെ പഠിപ്പിക്കുന്ന തരത്തിലാണ് പൊലീസിന്റെ പദ്ധതി. നിലവിൽ തോക്ക് ലൈസൻസുള്ളവർക്കും ലൈസൻസിന് അപേക്ഷിക്കുന്നവർക്കും പരിശീലന ക്‌ളാസിൽ പങ്കെടുക്കാം.പോലീസിന്റെ എ.ആർ ക്യാംപുകളാണ് പരിശീലന കേന്ദ്രങ്ങളായി മാറുന്നത്. പതിമൂന്ന് ദിവസം നീളുന്നതാണ് പരിശീലനം.തോക്ക് സുരക്ഷിതമായി പിടിക്കുന്നത് എങ്ങിനെയെന്ന് തുടങ്ങി തോക്ക് ഉപയോഗിക്കുമ്പോൾ അറിയേണ്ട നിയമങ്ങൾ വരെ ക്‌ളാസിലുണ്ട്. ഇത് കൂടാതെ രണ്ട് ദിവസം വെടിവപ്പ് പരിശീലനം. മൂന്നാം ദിവസം വെടിവെപ്പ് പരീക്ഷ.ഇത് നടക്കുന്നത് തൃശൂരിലെ പൊലീസ് അക്കാദമിയിലാണ്. വെടിവെച്ച് പരിശീലിക്കുന്ന മൂന്ന് ദിവസം പതിനയ്യായിരം രൂപയും മറ്റ് ക്‌ളാസുകൾക്ക് പതിനായിരം രൂപയുമാണ് ഫീസ്.അങ്ങിനെ 13 ദിവസത്തെ ക്‌ളാസിന് 25000 രൂപ ഫീസാവും. അതിന് ശേഷം സർട്ടിഫിക്കറ്റ് നൽകും.

തോക്ക് ഉപയോഗിക്കണമെങ്കിൽ പരിശീലനം വേണമെന്ന നിയമവും, അത് കർശനമായി നടപ്പാക്കാനുള്ള ഹൈക്കോടതി നിർദേശവുമാണ് പദ്ധതി നടപ്പാക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ആദ്യ ക്‌ളാസ് ജൂലൈയിൽ തുടങ്ങാനാണ് ഡി.ജി.പി അനിൽകാന്തിന്റെ നിർദേശം.

Story Highlights: kerala police begins gun training for public

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here