Advertisement

കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

June 7, 2022
Google News 2 minutes Read

ദേശീയ പാതയില്‍ അടിമാലി അമ്പലപടിക്ക് സമീപം വാഹന അപകടത്തില്‍ എല്‍ഐസി അടിമാലി ബ്രാഞ്ച് ഡവലപ്‌മെന്റ് ഓഫിസര്‍ ചേര്‍ത്തല മാരാരിക്കുളം പുത്തന്‍പുരയില്‍ എസ്.ശുഭകുമാര്‍ (53) മരിച്ചു. ശുഭകുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം.

തിങ്കള്‍ രാത്രി 9 മണിയോടെ ടൗണില്‍ നിന്ന് ഈ സ്റ്റേണ്‍ ഫാക്ടറിക്ക് സമീപമുള്ള താമസ സ്ഥലത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലത (അടിമാലി താലൂക്ക് ആശുപത്രി ലാബ് ടെക്‌നീഷന്‍). മക്കള്‍: ശ്രീശങ്കര്‍, ശ്രീലക്ഷ്മി.

Story Highlights: The car went out of control and crashed into the back of a parked lorry; One died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here