Advertisement

സൗദി അറേബ്യയിൽ ഒൻപത് പതിറ്റാണ്ടുകൾക്ക് ശേഷം അറേബ്യൻ ഓറിക്‌സിന് കുഞ്ഞ് ജനിച്ചു

June 8, 2022
Google News 2 minutes Read
arabian oryx

സൗദി അറേബ്യയിലെ കിങ് സൽമാൻ റോയൽ റിസർവ് വനത്തിൽ ഒൻപത് പതിറ്റാണ്ടുകൾക്ക് ശേഷം കൃഷ്ണമൃഗത്തിന്‍റെ വംശത്തിലുള്ള അറേബ്യൻ ഓറിക്‌സ് (വെള്ള ഓറിക്സ്) ജനിച്ചു. വർഷങ്ങൾക്ക് ശേഷമാണ് അറേബ്യൻ ഓറിക്‌സിന്റെ സ്വാഭാവിക പുനരുൽപാദനം നടക്കുന്നത്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ​ഗുണകരമാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ഓറിക്സ് വംശത്തിലെ വലിപ്പം കുറഞ്ഞ ജീവിയാണിത്. ജഡ കെട്ടിയ നിബിഢമായ വാലും വളരെ നീളമുള്ളതും എഴുന്നു നിൽക്കുന്നതുമായ കൊമ്പുകളുമാണ് അറേബ്യൻ ഓറിക്‌സിന്റെ പ്രധാന പ്രത്യേകത. യു.എ.ഇയുടെ ദേശീയ മൃഗം കൂടിയാണിത്. മുതിർന്ന വെള്ള ഓറിക്സിന് 80 കിലോഗ്രാം വരെ ഭാരം വരും.

മരങ്ങളില്ലാത്ത പുൽമൈതാനങ്ങളിലും അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിലുമാണ് അറേബ്യൻ ഓറിക്‌സ് കാണപ്പെടുന്നത്. 1970 മുതൽ വെള്ള ഓറിക്സുകൾ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിൽ 1980 മുതൽതന്നെ സ്വാഭാവിക അവസ്ഥയിൽ ഇവയെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Read Also: ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

വേട്ടയാടലും പരിസ്ഥിതി നശീകരണവും മൂലമാണ് ഇവയുടെ എണ്ണം കുറയുന്നത്. അറേബ്യൻ ഓറിക്‌സുകൾ കാട്ടിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫും കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയും സംയുക്തമായി വംശനാശഭീഷണി നേടിടുന്ന ജീവിവർ​ഗങ്ങളുടെ സംരക്ഷണത്തിനായി പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്.

Story Highlights: After a gap of 90 years, a baby was born to an Arabian oryx in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here