Advertisement

മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം രാജ്യത്താദ്യം; മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് വി.മുരളീധരന്‍

June 8, 2022
3 minutes Read
V Muraleedharan says CM absconding
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഒളിച്ചോടാനാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജ്യത്താദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് സിപിഐഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു ( V Muraleedharan says CM absconding ).

കേസുകളില്‍ ഇടനിലക്കാരുണ്ടായിരുന്നത് യുപിഎ ഭരണകാലത്താണെന്ന് വി.ഡി.സതീശന്‍ മനസിലാക്കണം. നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

Read Also: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസ് തിരക്കഥയെന്ന് എ.എ.റഹീം എംപി

അതേസമയം, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ ആര്‍എസ്എസ് തിരക്കഥയെന്ന് എ.എ.റഹീം എംപി പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ സംഭവത്തില്‍ ഗൂഢാലോചന നടത്തി. ഇതിന് പിന്നില്‍ ആര്‍എസ്എസ് ആണ്. ഗൂഢാലോചനയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായി എന്ന് സ്വപ്ന തന്നെ പറഞ്ഞിരുന്നു. ഇന്നലെ കേട്ട സ്‌ക്രിപ്റ്റ് ആണ് നേരത്തെ കസ്റ്റംസ് പറയിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ ശമ്പളം പറ്റുന്ന തൊഴിലിന്റെ കൂറ് ആണ് സ്വര്‍ണക്കടത്തുകാരി കാട്ടിയതെന്നും സ്വപ്ന പറയുന്നത് പി.സി.ജോര്‍ജിനെ അറിയില്ലെന്നാണെന്നും എന്നാല്‍ അറിയാത്ത ആളുകള്‍ തമ്മില്‍ എങ്ങനെയാണ് നിരവധി വട്ടം ഫോണില്‍ ബന്ധപ്പെടുക എന്നും അദ്ദേഹം ചോദിച്ചു.

എച്ച്ആര്‍ഡിഎസിന്റെ ഉടമസ്ഥര്‍ എല്ലാം ആര്‍എസ്എസ്, ബിജെപി ബന്ധം ഉള്ളവരാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് എങ്ങനെ ആര്‍എസ്എസ് ബന്ധം ഉള്ള സ്ഥാപനത്തില്‍ ജോലിലഭിച്ചുവെന്നും എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും എ.എ.റഹീം പറഞ്ഞു.

ആര്‍എസ്എസ് സ്വപ്നയെ വിലക്കെടുത്തിരിക്കുകയാണ്. ആരോപണം ഉന്നയിക്കുന്നതിതാണ് സ്വപ്നയുടെ ജോലി. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപിയും സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പറഞ്ഞു.

Story Highlights: Chief Minister charged with smuggling for the first time in the country: v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement