Advertisement

നൂപുർ ശർമ്മയുടെ പ്രവാചക നിന്ദയിൽ രാജ്യം മാപ്പ് പറയണം; സമസ്ത

June 8, 2022
Google News 2 minutes Read
muthukoya

വിദ്വേഷ പ്രചാരണം തടയാൻ കർശന നിയമ നടപ‍ടി വേണമെന്നും ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. നൂപുർ ശർമ്മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. മുഹമ്മദ് നബിയെ നിന്ദിച്ചവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നിരന്തരം പ്രവാചക നിന്ദയും മത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ട്.

ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ബിജെപി സർക്കാരിന്റെ നയങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാൻ. പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം.

Read Also: ബി.ജെ.പി ഭരണം ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: മമത

പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരമുള്ള മാതൃകാപരമായ നടപടികളാണ് നമ്മുടെ രാജ്യം സ്വീകരിക്കേണ്ടത്. എന്നാൽ മാത്രമേ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായ അപാനം മാറുകയുള്ളൂവെന്നും സമസ്ത വ്യക്തമാക്കി.

വിവാദപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടും പ്രതിഷേധങ്ങള്‍ കെട്ടടങ്ങാത്തത് ബി.ജെ.പി.യെ പ്രതിരോധത്തിലാക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും വിഷയം ചര്‍ച്ചയായത് കേന്ദ്രസര്‍ക്കാരിന് തലവേദനയാണ്. 2015-ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരേ മത്സരിച്ചാണ് നൂപുറിന്റെ ദേശീയ രാഷ്ട്രീയപ്രവേശം. തോറ്റെങ്കിലും ദേശീയ വക്താവെന്ന നിലയില്‍ ബി.ജെ.പിയുടെ യുവമുഖമായി അവര്‍ മാറുകയായിരുന്നു.

Story Highlights: india should apologize for Nupur Sharma; samasta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here