സ്വപ്‌ന സുരേഷിനെതിരെ കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്‍കി; സമഗ്രാന്വേഷണം വേണമെന്നാവശ്യം

സ്വപ്‌ന സുരേഷിനെതിരേ കെ.ടി.ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ സമഗ്രാ അന്വേഷണം വേണെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. സ്വപ്‌നയുടെ ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു ( Jalil filed complaint Swapna ).
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായും തനിക്കെതിരായും നടത്തിയ കള്ള ആരോപണങ്ങള്‍ക്കെതിരായാണ് പരാതി നല്‍കിയതെന്ന് കെ.ടി.ജലീല്‍ പറഞ്ഞു.
നുണപ്രചരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും ഒരു പോലെ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുതിയതല്ല. ഇതിന് മുന്‍പും സമാനമായിട്ടുള്ള അടിസ്ഥാന രഹിതമായ വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിട്ടുണ്ട്. മൂന്ന് അന്വേഷണ ഏജന്‍സികളാണ് അവരെ ചോദ്യം ചെയ്തത്. കൂടാതെ നേരത്തെയും 164 മൊഴി അവര്‍ നല്‍കിയിരുന്നു. അന്നൊന്നും പറയാത്ത കാര്യങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ പറഞ്ഞു. അന്ന് പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇപ്പോള്‍ മസാല തേച്ച് അവതരിപ്പിക്കുകയാണ്. അതില്‍ ഞങ്ങള്‍ക്കൊരു ഭയവുമില്ല. മൂന്ന് ഏജന്‍സികള്‍ തിരിച്ചു മറിച്ചും അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഇപ്പോള്‍ സംഭവിച്ചതില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ കഴിയില്ല. അത്ര വലിയ ആത്മവിശ്വാസത്തില്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറയാന്‍ കഴിയും.
Read Also: സ്വപ്‌ന സുരേഷിനെതിരെ കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്‍കി; സമഗ്രാന്വേഷണം വേണമെന്നാവശ്യം
ഇങ്ങനെ തോന്നുന്ന കാര്യങ്ങള്‍ പല ആളുകളുടേയും പ്രേരണയുടെ അടിസ്ഥാനത്തില്‍ ജനങ്ങളോട് പറഞ്ഞ് മാന്യമ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളും കൂട്ട് നില്‍ക്കരുത്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യുഡിഎഫ് എന്തുകൊണ്ടാണ് ഇന്ധനം പകരുന്നതെന്ന് അറിയില്ല. ഈ ആരോപണങ്ങളൊക്കെ കേട്ട് പ്രക്ഷോഭത്തിനിറങ്ങുന്നവര്‍ക്ക് ദുഃഖിക്കേണ്ടി വരും. അവര്‍ക്കിതില്‍ നിന്നൊന്നും ഒരു തരിമ്പ് ശരിയുണ്ടെന്ന് നാളെ മാറ്റന്നാളോ ഈ ലോകാവസാനം വരയോ കിട്ടില്ലെന്നും ഉറപ്പുണ്ടെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
പി.സി.ജോര്‍ജിന് എന്തു പറയാം. അദ്ദേഹം അങ്ങനെയുള്ളൊരു വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ കോലിബി സംഖ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ഈ മൂന്ന് ശക്തികളും ഒന്നിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: KT Jaleel lodged a complaint with the police against Swapna Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here