പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പോക്‌സോ കേസില്‍ കെ.വി ശശികുമാറിന് ജാമ്യം

പോക്‌സോ പരാതിയില്‍ അറസ്റ്റിലായ സെന്റ് ജമ്മാസ് മുന്‍ അധ്യാപകന്‍ കെ. വി ശശികുമാറിന് ജാമ്യം. രണ്ട് പോക്‌സോ കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് കേസ്.
പീഡനപരാതി ഉയര്‍ന്നതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നീക്കിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ വി ശശികുമാര്‍.
സമൂഹമാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചിരുന്നത്. വലിയ വിവാദമായതോടെയാണ് ശശികുമാറിനെതിരെ നടപടിയെടുത്തത്.
Read Also: വിദ്യാര്‍ത്ഥിനികളുടെ മീ ടു ആരോപണം: കെ വി ശശികുമാറിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി
പരാതികളുയര്‍ന്നതോടെ ശശികുമാറിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരാതികളെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഹോം സ്‌റ്റേയില്‍ നിന്നാണ് സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. 30 വര്‍ഷത്തോളം ഇയാള്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചവരില്‍ അധികവും.
Story Highlights: kv sasikumar got bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here