നമ്മുടെ വിരാട് കോലി എന്നുപറഞ്ഞാൽ എന്താണ് തെറ്റ്?: മുഹമ്മദ് റിസ്‌വാൻ

നമ്മുടെ വിരാട് കോലി എന്നുപറഞ്ഞാൽ എന്താണ് തെറ്റെന്ന് പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. ക്രിക്കറ്റ് താരങ്ങളെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ കുടുംബത്തെയാണ് താൻ ഉദ്ദേശിച്ചത് എന്നും റിസ്‌വാൻ പറഞ്ഞു. (mohammad rizwan virat kohli)
Read Also: വസീം ജാഫറാണ് എന്റെ പ്രിയപ്പെട്ട താരം: ഹാർദിക് പാണ്ഡ്യ
“കോലിയെ അന്ന് ആദ്യമായി കാണുകയായിരുന്നു ഞാൻ. ഗ്രൗണ്ടിൽ അദ്ദേഹത്തിൻ്റെ ആക്രമണോത്സുകതയെക്കുറിച്ച് മറ്റ് പല താരങ്ങളിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ, മത്സരത്തിനു മുൻപും ശേഷവും അദ്ദേഹം പെരുമാറിയ വിധം എന്നോട് വിസ്മയിപ്പിച്ചു. വിരാട് കോലി നമ്മുടേതെന്ന് പറഞ്ഞെങ്കിൽ നമ്മളെല്ലാവരും ഒരു കുടുംബമെന്ന് കരുതിയാണ്. ഗ്രൗണ്ടിലേക്കിറങ്ങിയാൽ സൗഹാർദ്ദമില്ല. എന്നാൽ ഫീൽഡിനു പുറത്ത് കോലിയും ധോണിയും ഞങ്ങളോട് പെരുമാറിയതിൽ സ്നേഹം മാത്രമാണ് ഉണ്ടായിരുന്നത്. കൗണ്ടി ക്രിക്കറ്റിൽ പൂജാരയും എനിക്കൊപ്പം കളിക്കുന്നുണ്ട്. ഞങ്ങൾ ഒരുപാട് സ്നേഹത്തോടെയാണ് ഇടപഴകുന്നത്. ഞാൻ ആണ് അവിടെ അദ്ദേഹത്തെ ശല്യപ്പെടുത്തുന്നത്. പക്ഷേ, അദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ.”- മുഹമ്മദ് റിസ്‌വാൻ പറഞ്ഞു.
Story Highlights: mohammad rizwan virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here