Advertisement

യുഎഇയിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു

June 9, 2022
Google News 2 minutes Read
flight

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ നാട്ടിലേക്കുള്ള​ വി​മാ​ന ടി​ക്ക​റ്റി​ന്റെ വില കുതിച്ചുയരുന്നത് പ്ര​വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാക്കുന്നു. യു.​എ.​ഇ​യി​ലെ സ്കൂളുകളിൽ ജൂ​ലൈ ര​ണ്ടു​മു​ത​ലാ​ണ് മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​ത്. ജൂ​ലൈ ഒ​മ്പ​തി​നോ പത്തിനോ ​ബ​ലി​പെ​രു​ന്നാ​ളും എ​ത്തും.

ജൂ​ൺ അ​വ​സാ​നം മു​ത​ൽ തന്നെ യു.​എ.​ഇ​യി​ൽ​ നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂ​ന്നും നാ​ലും ഇ​ര​ട്ടി​യാ​യി വർധിപ്പിച്ചിരുന്നു. യു.​എ.​ഇ​യിൽ ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് 1500 മു​ത​ൽ 3000 ദി​ർ​ഹം വ​രെ​യാ​ണ് 30,000 – 60,000 ഇ​ന്ത്യ​ൻ രൂ​പ) ജൂ​ലൈ ആ​ദ്യ​വാ​രം മുതൽ വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

Read Also: മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ വനിതകൾ; യുഎഇയ്ക്ക് പുതിയ മൂന്ന് വിദ്യാഭ്യാസ മന്ത്രിമാർ…

കോ​ഴി​ക്കോ​ട്ടേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും 1350 മു​ത​ൽ 2000 ദി​ർ​ഹ​മും കൊ​ച്ചി​യി​ലേ​ക്ക് 1400 മു​ത​ൽ 3750 ദി​ർ​ഹവുമാണ് നി​ല​വി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ആ​ഗ​സ്റ്റ് 29നാ​ണ് തു​റ​ക്കു​ന്നത്. അതുകൊണ്ടുതന്നെ ആ​ഗ​സ്റ്റിലെ അ​വ​സാ​ന ആഴ്ച്ച മുതൽ കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കുള്ള വി​മാ​ന ടിക്കറ്റും ക​മ്പ​നി​ക​ൾ വർധിപ്പിക്കും. അതായത് വേ​ന​ല​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ൽ പോ​യി തി​രി​കെ വ​ര​ണ​മെ​ങ്കി​ൽ 2500 മു​ത​ൽ 4000 ദി​ർ​ഹം വ​രെ ടി​ക്ക​റ്റി​നായി മാത്രം മാറ്റിവെക്കേണ്ടിവരും.

Story Highlights: Air ticket price rising as vacations begin in schools across UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here