Advertisement

കുപ്പി ഒന്നിന് 3.50 രൂപ നഷ്ട്ടം, വിലകുറഞ്ഞ മദ്യം കിട്ടാനില്ല; എക്സൈസ് മന്ത്രി

June 9, 2022
Google News 1 minute Read

ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്ത് ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോൾ 3.50 രൂപ നഷ്ട്ടമാണ് സംഭവിക്കുന്നത്. സ്പിരിറ്റ് വില വർധന മദ്യ ഉത്പാദനത്തെ ബാധിച്ചു. വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്നതായും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

കേരളത്തിൽ 750 രൂപ വരെ വിലവരുന്ന മദ്യത്തിന് ക്ഷാമം നേരിടുന്നു. ബാറുകളിലും, ബെവ്‌കോ ഔട്ട്‌ലറ്റുകളിലും ഇവ കിട്ടാനില്ല. ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മദ്യ വില ഉടൻ വർധിപ്പിക്കില്ലെന്നും, എന്നാൽ ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.

ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി. ഇന്ന് രാത്രിയോടെ പട്ടിക പ്രസിദ്ധീകരിക്കും. 514381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 328041 ഭൂമിയുള്ള ഭവനരഹിതരും, 186340 പേർ ഭൂമിയില്ലാത്തവരുമാണ്. ആദ്യഘട്ടത്തിൽ 295006 വീടുകൾ പൂർത്തിയാക്കി. 34374 വീടുകളുടെ നിർമാണം പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.

Story Highlights: cheap alcohol not available, excise minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here