Advertisement

ട്രെയിനുകളിൽ വയോജനങ്ങൾക്ക് കിട്ടിയിരുന്ന യാത്രാഇളവ് പുനസ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് ഗവർണർ

June 9, 2022
Google News 2 minutes Read

ട്രെയിനുകളിൽ വയോജനങ്ങൾക്ക് ലഭ്യമായിരുന്ന യാത്രാ നിരക്കിലെ ഇളവ് പുന:പരിശോധിക്കാൻ ആവശ്യമായ സമ്മർദം ചെലുത്താമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള നിയമസഭാസമിതിയുടെ ചെയർമാൻ കെ.പി. മോഹനൻ എം.എൽ.എ നൽകിയ നിവേദനം പരിഗണിച്ചാണ് ഗവർണർ ഇതു സംബന്ധിച്ച് പ്രതികരണം നടത്തിയത്.

Read Also: ഇനിയല്പം തലകീഴായി കാഴ്ചകൾ കാണാം; ഇത് തല കുത്തനെ ഓടും ട്രെയിനുകള്‍….

കൊവിഡ് കാലത്താണ് യാത്രാ നിരക്കിലെ ഇളവ് പിൻവലിച്ചത്. എന്നാൽ കൊവിഡ് ഭീഷണി മാറി ട്രെയിൻ സർവ്വീസ് പൂർണമായും പുന:സ്ഥാപിച്ചിട്ടും വയോജനങ്ങൾക്ക് ലഭ്യമായിരുന്ന ഇളവ് പുന:സ്ഥാപിക്കാത്തത് ക്രൂരതയാണെന്ന് നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ ആവശ്യമായ സമ്മർദം ചെലുത്തണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

കെ.പി. മോഹനൻ എം.എൽ.എ വ്യാഴാഴ്ച രാവിലെ രാജ്ഭവനിലെത്തിയാണ് ​ഗവർണർക്ക് നിവേദനം നൽകിയത്. നേരത്തെ ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നിവേദനം നൽകിയിരുന്നു.

Story Highlights: Governor arif muhammed khan seeks to restore travel concessions on trains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here